ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ കോണ്‍ഗ്രസിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ചത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകള്‍. പിന്തുണച്ചവര്‍ക്ക് നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കര്‍ണ്ണാടകയെ സേവിക്കുമെന്നും മോഡി ട്വീറ്റ് ചെയ്തു.
കര്‍ണാടകയെ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് ബിജെപിയെ നിലം പരിശാക്കിയത്. രാജ്യം ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചിട്ടും ഏശാതെപോയ കന്നട മണ്ണില്‍ തീരമേഖലയിലും ബംഗളൂരുവിലും ഒഴികെ എല്ലായിടത്തും ബിജെപി തകര്‍ന്നടിഞ്ഞു. ഹിന്ദുത്വ കാര്‍ഡ് ഇറക്കി കളിച്ചിട്ടും പാര്‍ട്ടിക്ക് ജയിക്കാനായില്ല.
നാല്‍പതു ശതമാനം കമ്മീഷന്‍ ആരോപണത്തിലും ഭരണ വിരുദ്ധ തരംഗത്തിലും ബിജെപി അടി തെറ്റി വീണു. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കോണ്‍ഗ്രസ് പ്രവചനങ്ങളെല്ലാം തെറ്റിച്ച ജയമാണ് കര്‍ണാടകത്തില്‍ നേടിയത്. സര്‍വ മേഖലകളിലും വോട്ടു ശതമാനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ആധികാരിക ജയമാണ് നേടിയത്.
I thank all those who have supported us in the Karnataka elections. I appreciate the hardwork of BJP Karyakartas. We shall serve Karnataka with even more vigour in the times to come.
— Narendra Modi (@narendramodi) May 13, 2023