ബംഗളൂരു: കർണാടക നിയമസഭാ വോട്ടെടുപ്പിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്ന് ലീഡിംഗ് തുടരുന്നു. കുറയുന്നു. നിലവിൽ 117 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുകയാണ് കോൺഗ്രസ്. ബിജെപിക്ക് കടുത്ത നിരാശയമാണ് ഫലം നൽകുന്നത്. 76 സീറ്റുകളിൽ മാത്രമാണ് ലീഡ്. കൂടാതെ ജെഡിഎസ് 24 സീറ്റുകളിൽ മുന്നേറ്റം തുടരുകയാണ്. ബിജെപിയുടെ എട്ട് മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ തോൽവിയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. ജഗദീഷ് ഷെട്ടാർ, നിഖിൽ കുമാരസ്വമി തുടങ്ങിയ പ്രമുഖരെല്ലാം തോൽവി മുന്നിൽ കാണുകയാണ്.
ഈ വിജയം കോൺഗ്രസ് രാഹുൽ ഗാന്ധിക്ക് കൂടി സമ്മാനിക്കുകയാണ്. രാഹുൽ അജയ്യനെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. വിജയം രാഹുലിന് സമ്മാനിക്കുകയാണ് പാർട്ടി നേതൃത്വം. അതേസമയം, വോട്ടെണ്ണലിന് മുന്നോടിയായി പ്രിയങ്ക ഗാന്ധി ബജ്‌റംഗ് ബലി ക്ഷേത്രത്തിലെത്തി ആരാധന നടത്തി. പ്രധാനമന്ത്രി മോഡി കർണാടകയിൽ അഴിച്ചുവിട്ട പ്രചാരണ തന്ത്രമായിരുന്നു ബജ്‌റംഗ് ബലി ആരാധന എന്നത്.
അതേസമയം, ഡൽഹിയിലെയും ബംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനങ്ങളിൽ ഇതിനോടകം വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ നഗര-ഗ്രാമ മേഖലകളിൽ കോൺഗ്രസ് തന്നെയാണ് മുന്നേറ്റം തുടരുന്നത്. ഇത്തവണ ഒറ്റത്തവണയായാണ് കർണാകയിൽ വോട്ടെടുപ്പ് നടന്നത്. മൈസൂരിൽ ജെഡിഎസിനെ കൈവിട്ടിരിക്കുകയാണ് ജനങ്ങൾ.
കോൺഗ്രസ് ആഘോഷം തുടങ്ങിയെങ്കിലും ബിജെപി കേന്ദ്രങ്ങളിൽ നിശബ്ദത തുടരുകയാണ്. ഭരണവിരുദ്ധ വികാരം അലയടിച്ചെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്.
#WATCH | Mysuru: Congress leader Siddaramaiah appears in front of the media as the party leads in #KarnatakaElectionResults amid the incumbent BJP trailing. pic.twitter.com/aUbDiMUqOA
— ANI (@ANI) May 13, 2023
അതേസമയം, ഇനി കോൺഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ കർണാടകയിൽ ഓപ്പറേഷൻ താമരയ്ക്ക് സാധ്യതയുണ്ട്. ഇതോടെ എംഎൽഎമാരെ മാറ്റേണ്ടി വരുമെന്നുമുളള ആശങ്കകളുണ്ട്. എന്നാൽ കേവല ഭൂരിപക്ഷം ലഭിച്ചാൽ ഇത്തരം ആശങ്കകൾക്ക് സ്ഥാനമില്ല.