സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ പിന്നില്‍, മികച്ച നേട്ടവുമായി കേരളം, പിന്നില്‍ യുപി

ന്യൂഡല്‍ഹി: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ വിജയശതമാനം പിന്നിലാണ്. 87.33 ആണ് ഇത്തവണത്തെ വിജയ ശതമാനം.

കഴിഞ്ഞ വര്‍ഷം ഇത് 92. 71 ശതമാനമായിരുന്നു. രാജ്യത്ത് തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയശതമാനമുള്ളത്. 99.91 ശതമാനമാണ് വിജയം. തൊട്ടുപിന്നില്‍ ബംഗളൂരു മേഖലയാണ് (98.64 ശതമാനം).

also read: വീട് വാടകയ്ക്ക് എടുത്ത് മോഷണം; വൈദിക വേഷത്തിൽ പള്ളിയിൽ കയറിയ കള്ളൻ ഒടുവിൽ പിടിയിൽ; കൊലപാതക കേസിലും പ്രതി

78.05വിജയ ശതമാനമുള്ള പ്രയ്ഗ്രാജ് ആണ് ഏറ്റവും പിന്നില്‍. അതേസേമയം, ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാണ് വിജയത്തില്‍ മുന്നില്‍. പെണ്‍കുട്ടികള്‍ 90.68 ശതമാനവും, ആണ്‍കുട്ടികള്‍ 84.67 ശതമാനവുമാണ് നേടിയത്.

also read: ഒപി ബഹിഷ്‌കരിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഇന്നും, ‘സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കും വരെ പിന്നോട്ടില്ലെ’ന്ന് ആവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍

ഈ വര്‍ഷം 39 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.

Exit mobile version