ന്യൂഡല്‍ഹി: സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. എങ്കിലും പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കഴിയാത്ത ആചാരമായി മാറിക്കഴിഞ്ഞു. സ്ത്രീധന നിരോധന നിയമമുണ്ടെങ്കിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുഞ്ഞ് ജനിക്കുന്ന നിമിഷം മുതല്‍ അവളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
വിവാഹ വേദിയില്‍ വച്ച് പരസ്യമായി സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന്‍ ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം.
ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ ഒരു കൈകൊണ്ട് വരന്റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നു. ഇനി ഇത്തരത്തില്‍ പെരുമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്നു. ഇതിനിടെ വരന്‍ ചുറ്റും കൂടി നിന്നവരെ നോക്കി കൈകുപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് കൊണ്ട് എന്തോക്കെയോ പറയുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
Read also: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന: അപകടാവസ്ഥയിലായ യുവതിയ്ക്ക് സൗകര്യമൊരുക്കി സീനയും ധന്യയും; 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി
@ShakirNadeem70 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘മരുമകന്‍ സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍ ചോദിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് അമ്മായിയച്ഛന്‍ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത്.’ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി മാറി.
दामाद ने दहेज में मांगी मोटरसाइकिल , ससुर ने सबके सामने चप्पल से सूत दिया ,
दहेज प्रथा का बहिष्कार करने का ये अच्छा तरीका है , pic.twitter.com/Y8UAlQ8uyt
— Shakir Nadeem (@ShakirNadeem70) May 9, 2023