ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകള്‍ അവതാളത്തിലാക്കിയത് കഴിഞ്ഞ യുപിഎ സര്‍ക്കാരാണെന്ന രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസുരക്ഷയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
സഭയില്‍ തമാശ പറഞ്ഞ് രസിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റാഫേല്‍ കരാറിനെപ്പറ്റി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.