പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞ് വന്‍അപകടം, 22 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം

ഭോപ്പാല്‍: പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് നടുക്കുന്ന അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകട കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

accident | bignewslive

ബസ്സില്‍ 50 പേരാണ് ഉണ്ടായിരുന്നത്. ഇന്‍ഡോറിലേക്കുള്ള യാത്രക്കിടയില്‍ ഖാര്‍ഗോണിലെ ദസംഗ പ്രദേശത്തുവെച്ചായിരുന്നു അപകടം. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

also read: ബംഗാളിൽ ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കില്ലെന്ന് മമത ബാനർജി; യുപിയിൽ നികുതി ഒഴിവാക്കി മന്ത്രിമാരോടൊപ്പം സിനിമ കാണാൻ ഒരുങ്ങി യോഗി

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസാര പരുക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

കൂടാതെ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ അറിയിച്ചു.

Exit mobile version