കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ പാഞ്ഞടുത്തു. തമിഴ്നാട് വനംവകുപ്പിന്റെ 30 അംഗസംഘം ആനയെ നിരീക്ഷിച്ച് വരികയാണിപ്പോള്‍.
മേഘമലയില്‍ നിന്ന് ചിന്നമന്നൂരിന് പോയ ബസിന് നേര്‍ക്കാണ് അരിക്കൊമ്പന് പാഞ്ഞടുത്തത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. എന്നാല്‍ ബസിന്റെ ലൈറ്റ് മിന്നിച്ചും ഹോണടിച്ചും ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് കാട്ടാന വഴി മാറിപോയി.
അതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. അവസാനം വിവരം ലഭിക്കുമ്പോള്‍ പെരിയാറില്‍ നിന്ന് 8.5 കിലോ മീറ്ററും മേഘമലയില്‍ നിന്ന് 5 കിലോ മീറ്റര്‍ അകലെയുമായി തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്.
വിനോദ സഞ്ചാര കേന്ദ്രമായ മേഖമലയിലേക്കുള്ള പ്രവേശന വിലക്ക് തുടരുകയാണ്. അതേസമയം ആന തിരികെ പെരിയാറിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്നാണ് കടുവാ സങ്കേതം അധികൃതര്‍ വ്യക്തമാക്കുന്നത്.