ബംഗളൂരു: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂരുകൾ ബാക്കി നിൽക്കെ ചൂടുപിടിച്ച പ്രചാരണത്തിനെത്തി പ്രമുഖ നേതാക്കൾ. കോൺഗ്രസിനായി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രചാരണത്തിന് എത്തിയപ്പോൾ ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി താരപ്രചാരകനായി രംഗത്തുണ്ട്.
ഞായറാഴ്ച ബംഗളൂരുവിൽ പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി ഇതിനിടെ ഡെലിവറി ബോയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചതും ഏറെ ചർച്ചയാവുകയാണ്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
നീല നിറത്തിലുള്ള ഹെൽമറ്റ് ധരിച്ച്, സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്നായിരുന്നു രാഹുലിന്റെ യാത്ര. രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് രാഹുൽ താമസിക്കുന്ന ഹോട്ടലിലേക്കായിരുന്നു യാത്ര.
#WATCH | Karnataka: Congress leader Rahul Gandhi rides a scooter with a delivery boy in Bengaluru. pic.twitter.com/MvGEgfAjtM
— ANI (@ANI) May 7, 2023
ഇതിനിടെ മോഡി മോഡി ബംഗളൂരു നഗരത്തിൽ മെഗാ റോഡ് ഷോ നടത്തി. റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു. ശനിയാഴ്ച അദ്ദേഹം 13 മണ്ഡലങ്ങളിലൂടെ 26 കിലോമീറ്ററോളം റോഡ് ഷോ നടത്തിയിരുന്നു. മേയ് പത്തിനാണ് കർണാടകയിലെ വോട്ടെടുപ്പ്. അഭിപ്രായ സർവേകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.