ഭോപ്പാല്‍: കര്‍ഷിക കടം എഴുതിത്തള്ളിയതിന് പുറമെ മധ്യപ്രദേശില്‍ മറ്റൊരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. പോലീസ് സേനയിലെ എല്ലാ അംഗങ്ങള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനം ഡിജിപി ഋഷി കുമാര്‍ ശുക്ല പുറപ്പെടുവിച്ചു.
സംസ്ഥാനത്ത് ആര്‍ജിത അവധി, ആനുവല്‍ ലീവ്, സിക്ക് ലീവ്, കാഷ്വല്‍ ലീവ്, എന്നീ അവധികള്‍ക്ക് മാത്രമേ പൊലീസുകാര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നുള്ളു. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസുകാര്‍ക്ക് വീക്കിലി ഓഫ് നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ പൊലീസുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ട്വീറ്റ് ചെയ്തു.