ലഖ്‌നൗ: സംസ്‌കൃത പരീക്ഷയില്‍ ഒന്നാമനായി മുസ്ലിം വിദ്യാര്‍ഥി. ഉത്തര്‍പ്രദേശിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഇര്‍ഫാനാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. യുപിയിലെ ചന്ദൗലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയായ സലാവുദ്ദീന്റെ മകനായ 17 കാരനാണ് ഇര്‍ഫാന്‍. 82.71% മാര്‍ക്കോടെയാണ് ഇര്‍ഫാന്‍ ഒന്നാമതെത്തിയത്.
മറ്റ് വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃതം, സാഹിത്യം എന്നീ രണ്ട് വിഷയങ്ങളും യു പിയിലെ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ഇങ്ങനെയാണ് ഇര്‍ഫാന്‍ സംസ്‌കൃതം പഠിക്കാന്‍ തുടങ്ങിയത്. പഠിച്ച് പഠിച്ച് സംസ്ഥാനത്തെ തന്നെ എറ്റവും മിടുക്കനായ സംസ്‌കൃത വിദ്യാര്‍ഥിയാകുകയായിരുന്നു ഇര്‍ഫാന്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ 13738 വിദ്യാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഇര്‍ഫാന്‍ മുന്നേറിയത്.
ഇപ്പോള്‍ ഇര്‍ഫാന്റെ ഏറ്റവും വലിയ സ്വപ്നം തന്നെ സംസ്‌കൃത അധ്യാപകന്‍ ആകുക എന്നതാണ്. അതിനുള്ള പരിശ്രമത്തിലും കഠിനാധ്വാനത്തിലുമാണ് ഈ മിടുക്കന്‍. പന്ത്രണ്ടാം ക്ലാസില്‍ സംസ്‌കൃത പരീക്ഷയില്‍ ഒന്നാമനായത് തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറയുമെന്ന പ്രതീക്ഷയിലാണ് ഇര്‍ഫാന്‍.
10 ാം ക്ലാസിലും ഏറ്റവും മികച്ച 20 സ്‌കോറര്‍മാരില്‍ ഒരേയൊരു മുസ്ലീമായിരുന്നു ഇര്‍ഫാനെന്ന് പിതാവ് അഭിമാനത്തോടെ പറഞ്ഞു. അങ്ങനെയാണ് സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍ക്കാര്‍ സ്‌കൂളില്‍ ഇര്‍ഫാനെ ചേര്‍ത്തത്. ഫീസ് താങ്ങാനാവുന്ന ഏക സ്‌കൂളായിരുന്നു അതെന്നും അദ്ദേഹം വിവരിച്ചു. പഠനത്തില്‍ ഇര്‍ഫാന്‍ എപ്പോഴും മിടുക്കനായിരുന്നുവെന്നും സ്‌കൂളിലെ ആദ്യ ദിവസം മുതല്‍ സംസ്‌കൃത ഭാഷയില്‍ അതീവ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയെന്നും സലാവുദ്ദീന്‍ പറഞ്ഞു.
‘ആളുകള്‍ എന്തിനാണ് ഒരു ഭാഷയെ ഒരു മതവുമായി ബന്ധിപ്പിക്കുന്നതെന്ന് എനിക്കറിയില്ല. ഒരു ഹിന്ദുവിന് ഉറുദു പഠിക്കാനും മുസ്ലീങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ മികവ് പുലര്‍ത്താനും കഴിയുമെന്നും ഇര്‍ഫാന്റെ പിതാവ് ചോദിക്കുന്നു.