കലാപഭൂമിയായി മണിപ്പൂര്‍, പിന്നാലെ സംഘര്‍ഷം മേഘാലയയിലും , 16പേര്‍ അറസ്റ്റില്‍

ഷില്ലോങ്: മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘാര്‍ഷാവസ്ഥ. കുക്കി, മെയ്തി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മിസോ മോര്‍ഡന്‍ സ്‌കൂളിന് സമീപമുള്ള നോണ്‍ഗ്രിം ഹില്‍സിലാണ് സംഘര്‍ഷമുണ്ടായത്.

അതേസമയം, അക്രമം സൃഷ്ടിക്കാനും കലാപമുണ്ടാക്കാനും ആരെങ്കിലും ശ്രമിച്ചാല്‍ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഗോത്ര വിഭാഗത്തിമല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ എതിര്‍ത്ത് നാഗാ, കുക്കി ഗോത്രവര്‍ഗക്കാര്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

also read: ആറ് ദിവസം കൊണ്ട് വരുമാനം 2.70 രൂപ, മെയ് 14 വരെ മുഴുവന്‍ ടിക്കറ്റും വിറ്റു, കേരളത്തില്‍ ഹിറ്റായി വന്ദേഭാരത്

ഇതിലാണ് സംഘര്‍ഷമുണ്ടായത്. ഒറ്റരാത്രികൊണ്ട് സംഘര്‍ഷം തീവ്രമാകുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഇന്ത്യന്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും ആറ് ജില്ലകളിലായി വിന്യസിപ്പിച്ചിരുന്നു.

also read: ലോകം കണ്ട ‘കേരളാ സ്റ്റോറി’ വീഡിയോ: എആര്‍ റഹ്‌മാന്‍ പങ്കുവച്ച വീഡിയോ തിരുവനന്തപുരം സ്വദേശിയുടെത്

അതേസമയം, വംശീയ അക്രമം തടയുന്നതിനുവേണ്ടി വെടിയുയര്‍ത്തുന്നതിന് മണിപ്പൂര്‍ ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. മണിപ്പൂരില്‍ ട്രെിയിന്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Exit mobile version