മകന്‍ മരിച്ചതിന് പിന്നാലെ മരുമകളെ വിവാഹം ചെയ്ത പിതാവിനെ ചോദ്യം ചെയ്ത് യുവാക്കള്‍. ഉത്തരേന്ത്യയിലാണ് സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. മരുമകളെ താലികെട്ടിയ ശേഷം അമ്പലത്തില്‍ നിന്നും ഇറങ്ങിവരുമ്പോഴാണ് യുവാക്കള്‍ പിതാവിനെ ചോദ്യം ചെയ്തത്.
അമ്മായിയപ്പനെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ സമ്മതിച്ചോയെന്ന് യുവാക്കള്‍ യുവതിയോട് ചോദിച്ചു. അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു യുവതിയുടെ മറുപടി. ഇത്രയും പ്രായം ചെന്നയാളെ എന്തിനായിരുന്നു വിവാഹം കഴിക്കാന്‍ സമ്മതിച്ചതെന്ന് തുടര്‍ന്ന് ചോദിക്കുമ്പോള്‍ തന്നെ നോക്കാന്‍ മറ്റാരുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്.
बेटा मर गया तो ससुर ने बहू से शादी कर ली !
टनाटनी लोग हमेशा सुर्खियों में रहते हैं !!😝😂😜 pic.twitter.com/2iscykiB4u
— Kainat Ansari (@Itz_Kainat__) April 29, 2023
തനിക്ക് 25 വയസ്സാണെന്നും യുവതി പറയുന്നുണ്ട്. തുടര്‍ന്ന് അമ്മായിയപ്പനോട് വയസ് ചോദിക്കുമ്പോള്‍ അദ്ദേഹം 45 വയസ് എന്നാണ് പറയുന്നത്. വീഡിയോ യുവാക്കള്‍ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്. ‘മകന്‍ മരിച്ചപ്പോള്‍ അമ്മായിയപ്പന്‍ മരുമകളെ വിവാഹം കഴിച്ചു., തന്തോന്നികള്‍ എപ്പോഴും തലക്കെട്ടുകള്‍ തുടരുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
Discussion about this post