ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. ആക്രമണം രൂക്ഷമായി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് 9,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
നിരവധി ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷം തുടരുന്നതിനാല്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വയ്ക്കുന്നതായി റെയില്‍വേ അറിയിച്ചു.
ട്രെയിനുകള്‍ കലാപത്തിന് അയവ് വരുന്നതു വരെ മണിപ്പൂരിലേക്ക് പ്രവേശിക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. അതിനിടെ ബിജെപി എംഎല്‍എ വുംഗ്സാഗില്‍ വാല്‍തയെ കലാപകാരികള്‍ ആക്രമിച്ചു.
ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്.
Discussion about this post