ഭാവിയിൽ കുടുംബാംഗമായി ജനിക്കണം; വളർത്തു തത്തയുടെ അന്ത്യകർമങ്ങൾ നടത്തി ഉടമ; പങ്കെടുത്ത് നാട്ടുകാരും ബന്ധുക്കളും

പർഗാനസ്: വീട്ടിലെ ഒരു അംഗത്തെ പോലെ സ്‌നേഹിച്ച വളർത്തുതത്തയുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ കുടുംബാംഗത്തെ പോലെ കണ്ട് ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ ചെയ്ത് തത്തയുടെ ഉടമ. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുളള താരക് മജുംദാർ ആണ് പ്രിയപ്പെട്ട തത്തയ്ക്ക് അന്ത്യ കർമ്മങ്ങൾ തങ്ങളുടെ വ്ശ്വാസ പ്രകാരം നടത്തിയത്. ‘ഭക്തോ’ എന്ന് വിളിക്കുന്ന ഈ തത്ത കഴിഞ്ഞ 25 വർഷമായി മജുംദാർ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. സ്വന്തം കുടുംബാംഗത്തെ പോലെയാണ് കുടുംബം തത്തയെ നോക്കിയിരുന്നത്.

കുടുംബാംഗത്തെപ്പോലെയാണ് അവനെ സ്നേഹിച്ചതെന്നും 5 വർഷമായി അത് ഞങ്ങളോടൊപ്പമുണ്ടായിരുന്നെന്നും താരക് പറഞ്ഞു. വെള്ളിയാഴ്ചയാണ് തത്തയ്ക്ക് അസുഖം വരികയും പെട്ടന്ന് തന്നെ ജീവൻ നഷ്ടപ്പെടുകയും ചെയ്തത്. തുടർന്ന് ഹിന്ദു ആചാരപ്രകാരം അതിന്റെ അന്ത്യകർമങ്ങൾ നടത്താൻ കുടുംബം തീരുമാനിക്കുകയായികുന്നു. തത്തയ്ക്ക് ന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരും താരകിന്റെ വീട്ടിലെത്തിയിരുന്നു.

ALSO READ- ഹെൽമറ്റില്ലാതെ ‘കാർ ഓടിച്ച’ സാലിക്ക് ആശ്വാസം; ഒടുവിൽ പിഴ വേണ്ടെന്ന് എംവിഡി; ഒത്തുതീർപ്പാക്കി ഉദ്യോഗസ്ഥർ

വീട്ടിൽ ഒരു പരിപാടിയുടെ ഭാഗമായി ഉറക്കെ പാട്ടുവെച്ചിരുന്നു. ഇത് തത്തയുടെ ആരോഗ്യത്തെ ബാധിച്ചെന്നാണ് കുടുംബം കരുതുന്നത്.പാട്ട് കേൾക്കുന്ന ബോക്‌സിന് അരികിലിരുന്ന തത്ത പെട്ടെന്ന് ബോധരഹിതമായി വീഴുകയായിരുന്നു. ഉടൻ തന്നെ വെള്ളം കൊടുത്തു. അത് കണ്ണുതുറന്നു, പക്ഷേ കുറച്ച് സമയത്തിന് ശേഷം തന്റെ കൈയിൽ മരിച്ചു വീണെന്നാണ് താരക് പറയുന്നത്.


അന്ത്യകർമ്മങ്ങൾ നടത്തിയതിലൂടെ ഭക്തോ ഭാവിയിൽ തങ്ങളുടെ കുടുംബാംഗമായി ജനിക്കുമെന്നാണ് വീട്ടുകാർ പ്രതീക്ഷിക്കുന്നത്. ആചാരപ്രകാരം വീട്ടിൽ തത്തയുടെ അന്ത്യകർമങ്ങൾ നടത്തുകയും, ഭൗതികാവശിഷ്ടങ്ങൾ നൈഹാട്ടിയിലെ ഹൂഗ്ലി നദി ഘട്ടിലേക്ക് കൊണ്ടുപോയി ഒഴുക്കുകയും മറ്റ്് ആചാരങ്ങൾ നടത്തുകയും ചെയ്തു.

Exit mobile version