പാപ്പരായി പ്രഖ്യാപിക്കണം; അപേക്ഷ സമർപ്പിച്ച് ഗോ ഫസ്റ്റ് എയർലൈൻ

സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ പാപ്പരത്ത പരിഹാര നടപടികൾക്കായി എയർലൈൻ കമ്പനി ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ സ്വമേധയാ അപേക്ഷ സമർപ്പിച്ചു. ഇക്കാര്യം കമ്പനിയുടെ സിഇഒ കൗശിക് ഖോനയാണ് അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഗോ ഫസ്റ്റ് ഫ്‌ലൈറ്റുകളും മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കു(മെയ് 3, 4, 5)മെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

”ഇത് നിർഭാഗ്യകരമായ തീരുമാനമാണ് (സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾക്കായി ഫയൽ ചെയ്യുന്നത്) എന്നാൽ കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇത് ചെയ്യേണ്ടിവന്നു,”-എന്നാണ് ഖോനയുടെ വാക്കുകൾ.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ ഏകദേശം 28 വിമാനങ്ങളുടെ സർവീസ് നിർത്തിയതായി കൗശിക് ഖോന പറയുന്നു. പ്രാറ്റ് ആൻഡ് വിറ്റ്നി (പി ആൻഡ് ഡബ്ല്യു) എഞ്ചിനുകൾ വിതരണം ചെയ്യാത്തതിനാനാലാണ് പ്രതിസന്ധിയിലായത്. എഞ്ചിൻ നിർമ്മാതാവിനോട് വിതരണം നടത്താൻ ആവശ്യപ്പെടുന്ന ഒരു മദ്ധ്യസ്ഥത നടപ്പാക്കണമെന്ന് ഗോ ഫസ്റ്റ് യുഎസ് ഫെഡറൽ കോടതിയിൽ പി ആൻഡ് ഡബ്ല്യുവിനെതിരെ കേസ് നടത്തുകയും ചെയ്തിട്ടുണ്ട്.

also read- ‘ദ കേരള സ്റ്റോറി’, 32,000 പെൺകുട്ടികളുടെ അല്ല, മൂന്ന് പേരുടെ കഥ; ഒടുവിൽ തിരുത്തൽ വരുത്തി നിർമ്മാതാക്കൾ

ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗോ ഫസ്റ്റിന്റെ വിപണി വിഹിതം ജനുവരിയിലെ 8.4 ശതമാനത്തിൽ നിന്ന് മാർച്ചിൽ 6.9 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. 2022 സാമ്പത്തിക വർഷത്തിൽ എയർലൈൻ ഏറ്റവും വലിയ വാർഷിക നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു,

നിലവിലെ അവസ്ഥ എയർലൈൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്, കൂടാതെ വ്യോമയാന നിയന്ത്രണ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോർട്ട് സമർപ്പിക്കും. എൻസിഎൽടി അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ വിമാനങ്ങൾ പുനരാരംഭിക്കുമെന്നും ഖോന പറഞ്ഞു. ഗോ ഫസ്റ്റിൽ 5,000ത്തിലധികം ജീവനക്കാരാണുള്ളത്.

Exit mobile version