ചെന്നൈ: ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ആഘോഷമാക്കുകയാണ്, പിറന്നാളും വിവാഹവും വളക്കാപ്പും നൂലുകെട്ടും പാലുകാച്ചലും തുടങ്ങി ജീവിതത്തിലെ എല്ലാ നിമിഷങ്ങളും എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ആഘോഷമാക്കുകയാണ്. അതിന്റെ എല്ലാം ഫോട്ടോഷൂട്ടുകളാണ് സോഷ്യലിടത്ത് വൈറലാകാറുള്ളത്.
അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജസ്റ്റ് മാരീഡ് എന്നൊക്കെ പറയുന്നത് പോലെ ജസ്റ്റ് ഡിവോഴ്സ്ഡ് ഫോട്ടോഷൂട്ട് നടത്തിയ യുവതിയാണ് താരമായിരിക്കുന്നത്.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഡിവോഴ്സ് സെലിബ്രേഷന് ഫോട്ടോഷൂട്ട് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചെന്നൈ സ്വദേശിയും ടെലിവിഷന്‍ താരവുമായ ശാലിനിയാണ് തന്റെ ഡിവോഴ്സിനും ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ അമ്മ കൂടിയാണ് ശാലിനി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ശാലിനി റിയാസിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ രണ്ടാം വിവാഹ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് ഡിവോഴ്സ് ഫോട്ടോ ഷൂട്ട് നടത്തിയതെന്നാണ് വിവരം.
നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്ന വ്യക്തി അത് നിങ്ങള്‍ തന്നെയാകണമെന്ന് ശാലിനി പറയുന്നു. മോശം ദാമ്പത്യ ബന്ധമാണെങ്കില്‍ അതുവിട്ട് പോകുക എന്നുള്ളത് സാധാരണമായ കാര്യമാണ്. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുക.
ഡിവോഴ്സ് ഒരിക്കലും പരാജയത്തിന്റെ പ്രതീകമല്ല. നിങ്ങളുടെ ജീവിതത്തിലെ നല്ലതായ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ടര്‍ണിങ് പോയിന്റാണെന്നും കുറിച്ചാണ് ശാലിനി ചിത്രങ്ങള്‍ പങ്കുവച്ചത്.
‘ജീവിതത്തില്‍ 99 പ്രശ്നങ്ങള്‍ ഉണ്ടാവും, അതിലൊന്ന് ഭര്‍ത്താവല്ല’ എന്ന് ഒരു ഫോട്ടോഷൂട്ട് ചിത്രത്തില്‍ പറയുന്നു. ശാലിനി ഒരു പറ്റം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുകയുമാണിവര്. വിവാഹമോചനത്തിനു മുന്നില്‍ ധീരയായി നിലകൊള്ളുന്ന ശാലിനിയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് ആളുകള്‍.
Discussion about this post