ഇന്‍ഡോര്‍: ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മക്കളെ ആശുപത്രിയ്ക്ക് പുറത്തിരുത്തി മാതാപിതാക്കള്‍ കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് 4 മക്കളെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് പുറത്ത് കരഞ്ഞുകൊണ്ടിരുന്ന നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കള്‍ ഒളിവിലാണ്.
2, 4 വയസുള്ള രണ്ട് ആണ്‍കുട്ടികളെയും 6, 8 വയസുള്ള രണ്ട് പെണ്‍കുട്ടികളെയും ഉപേക്ഷിച്ചാണ് മാതാപിതാക്കള്‍ മുങ്ങിയത്. തങ്ങള്‍ക്ക് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പോയതാണെന്നും പിന്നീട് മടങ്ങിവന്നില്ലെന്നും കുട്ടികള്‍ പോലീസിനെ അറിയിച്ചു. കുട്ടികളെ ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലേക്ക് മാറ്റി.
Discussion about this post