മാതാപിതാക്കള്‍ കടംവാങ്ങിയ പണം തിരികെ നല്‍കിയില്ല, 11വയസ്സുകാരിയായ മകളെ വിവാഹം ചെയ്ത് പ്രതികാരം ചെയ്ത് 40കാരന്‍, അറസ്റ്റില്‍

ബിഹാര്‍: പതിനൊന്നുവയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.

പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവിന് രണ്ട് ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

also read: അടുത്ത മെയ് ദിനത്തിന് മുന്‍പ് മലയാള സിനിമ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും, സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങളും ഔട്ട്‌ഡോര്‍ യൂണിറ്റുകളുമുണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

ഇതിന്റെ പേരിലാണ് മഹേന്ദ്ര പാണ്ഡെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ അമ്മ മൈര്‍വ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

also read: കാട്ടാന ഭീതി ഒഴിയുന്നതിന് മുമ്പ് ഇടുക്കിയെ വിറപ്പിച്ച് കടുവയും, ചിത്രങ്ങള്‍ പകര്‍ത്തി വാഹന യാത്രക്കാര്‍

ഇയാള്‍ക്ക് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെണ്‍കുട്ടിയും പ്രതിയും പറയുന്നത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Exit mobile version