ബിഹാര്‍: പതിനൊന്നുവയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത നാല്പ്പതുകാരന് അറസ്റ്റില്‍. ബിഹാറിലാണ് സംഭവം. ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.
പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവിന് രണ്ട് ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.
ഇതിന്റെ പേരിലാണ് മഹേന്ദ്ര പാണ്ഡെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ അമ്മ മൈര്‍വ പൊലീസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
ഇയാള്‍ക്ക് മറ്റൊരു ഭാര്യ കൂടിയുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, തങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്നാണ് പെണ്‍കുട്ടിയും പ്രതിയും പറയുന്നത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു
Discussion about this post