വൈദിക വിദ്യാര്‍ത്ഥി സെമിനാരിയിലെ കുളത്തില്‍ മരിച്ച നിലയില്‍

കൊച്ചി: വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം സെമിനാരിയിലെ കുളത്തില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈക്കം സ്വദേശിയായ ആഗ്‌നലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തൊമ്പത് വയസ്സായിരുന്നു. പുറംജോലി ചെയ്യാനെത്തിയവരാണ് സെമിനാരിയിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.

also read: ‘മയക്കുമരുന്ന് മോഹിച്ചല്ല, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണ് കാസര്‍കോടേക്ക് വന്നത്’; രഞ്ജിത്തിന് മറുപടിയുമായി സുധീഷ് ഗോപിനാഥ്

ഉടന്‍ തന്നെ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം മരണകാരണം എന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ല.

Exit mobile version