കൊച്ചി: വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം സെമിനാരിയിലെ കുളത്തില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈക്കം സ്വദേശിയായ ആഗ്നലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തൊമ്പത് വയസ്സായിരുന്നു. പുറംജോലി ചെയ്യാനെത്തിയവരാണ് സെമിനാരിയിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം മരണകാരണം എന്താണെന്ന് പോലീസ് അറിയിച്ചിട്ടില്ല.
Discussion about this post