മോഡിയെ ഞങ്ങള്‍ക്ക് വേണ്ട! നരേന്ദ്ര മോഡിക്ക് വോട്ട് തേടി വിവാഹ ക്ഷണക്കത്ത്; പൊങ്കാലയിട്ട് സൈബര്‍ ലോകം

. ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികൂലിച്ച് കൊണ്ട് രംഗത്തെത്തി.

സൂറത്ത്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്ക് വോട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികൂലിച്ച് കൊണ്ട് രംഗത്തെത്തി.

മോഡിയെ ഞങ്ങള്‍ക്ക് വേണ്ട എന്നാണ് മിക്ക ആളുകളുടെയും പ്രതികരണം. ഇത്തരത്തില്‍ മുമ്പും വിവാഹ ക്ഷണക്കത്ത് വഴി മോഡിയെ പ്രകീര്‍ത്തിച്ച് കൊണ്ട് പലരും രംഗത്തെത്തിരുന്നു.

ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മോഡി ആരാധകനാണ് മകന്റെ ക്ഷണക്കത്തിലൂടെ തന്റെ നേതാവിന് വേണ്ടി വോട്ട് തേടിയത്. വിവാഹത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ സമ്മാനങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പില്‍ മോഡിക്ക് വോട്ട് നല്‍കാനാണ് ഇദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.


ഭൂഷണ്‍ ബ്രാന്‍സണ്‍ എന്നയാള്‍ മോഡി സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും നേട്ടങ്ങളെ പറ്റിയും വിവരിച്ചു കൊണ്ടാണ് തന്റെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്.

‘ സാര്‍ ഇതെന്റെ വിവാഹ ക്ഷണക്കത്താണ്. മോഡി ഗവണ്‍മെന്റിന്റെ നേട്ടങ്ങളെയും പദ്ധതികളെയും കുറിച്ച് ഞാന്‍ ഇതില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഇത് എല്ലാ അതിഥികളും വായിക്കണം. ഞങ്ങള്‍ മോഡിയെ സംരക്ഷിക്കുന്നു. മോഡി രാജ്യത്തെ സംരക്ഷിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന അടിക്കുറിപ്പോടെ ഭൂഷണ്‍ കത്ത് ട്വീറ്റും ചെയ്തിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിലര്‍ മോഡിയുടെ സ്വച്ഛ് ഭാരതിന്റെ ലോഗോ രേഖപ്പെടുത്തി കൊണ്ട് ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇതില്‍ ചിലതിന് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version