ജീവിതത്തിൽ സന്തോഷം നൽകാൻ പണത്തിനോ പദവികൾക്കോ സാധിക്കില്ലെന്ന് പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയോ ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നും അലട്ടാതിരിന്നിട്ടും ജീവിതത്തിൽ സന്തോഷമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.
സോഫ്‌റ്റ്വെയർ എഞ്ചിനീയറായ 24 കാരന്റെ ഏകാന്തതയെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രതിമാസം 5 ലക്ഷം രൂപയോളം വരുമാനം നേടുന്ന ഈ എഞ്ചിനീയർ ജീവിതത്തിൽ ഏകനാണ് എന്നാണ് പറയുന്നത്. ഗ്രേപ്വിൻ ആപ്പിൽ പ്രത്യക്ഷപ്പെട്ട ഈ കുറിപ്പ് വൈറലായിരിക്കുകയാണ്. ട്വിറ്ററിൽ ഒരാൾ ഇതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചതോടെയാണ് സംഭവം കൂടുതൽ പേരിലെത്തിയത്.
ട്വിറ്റർ ഉപയോക്താവായ സുഖദ എന്നയാൾ പങ്കിട്ട ട്വീറ്റിൽ പറയുന്നതിങ്ങനെ. താൻ ജീവിതത്തിൽ ഒരു വിചിത്രമായ അവസ്ഥയിലാണ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ സോഫ്‌റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. 2.9 വർഷത്തെ പരിചയമുണ്ട്. മാന്യമായ ജീവിതം നയിക്കാൻ പര്യാപ്തമായ പ്രതിവർഷം 58 ലക്ഷം രൂപയുടെ പാക്കേജുമുണ്ട്. പക്ഷെ, ജീവിതത്തിൽ എപ്പോഴും അസ്വസ്ഥനും തനിച്ചുമാണെന്ന് ഈ യുവാവ് പറയുന്നു. തനിക്ക് സമയം ചിലവഴിക്കാൻ എഒരു കാമുകി ഇല്ല. മറ്റെല്ലാ സുഹൃത്തുക്കളും അവരവരുടെ ജീവിതത്തിൽ തിരക്കിലാണെന്നും യുവാവ് എഴുതുകയാണ്.
കരിയറിന്റെ തുടക്കം മുതൽ ഒരേ കമ്പനിയിൽ ആയിരിക്കുകയും എല്ലാ ദിവസവും ഒരേ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നതിനാൽ തൊഴിൽ ജീവിതം പോലും വിരസമാണെന്ന് ഈ യുവാവ് പറയുന്നുണ്ട്. പുതിയ വെല്ലുവിളികൾക്കും ജോലിയിലെ വളർച്ചയ്ക്കുള്ള അവസരങ്ങൾക്കുമായി താൻ ഇനി കാത്തിരിക്കില്ല. ജീവിതം കൂടുതൽ രസകരമാക്കാൻ ഞാൻ എന്തുചെയ്യണമെന്ന് ദയവായി ഉപദേശിക്കൂ. ദയവായി ‘ജിമ്മിൽ പോകൂ’ എന്ന് പറയരുത്, കാരണം താൻ ഇതിനകം അവിടെ പോയിക്കഴിഞ്ഞെന്നു യുവാവ് കുറിച്ചു.
അതേസമയം, യുവാവിനെ പോരാട്ടമാണ് ജീവിതം എന്ന് ഉപദേശിക്കുകയാണ ്ചിലർ. പണത്തിന് സംതൃപ്തി നൽകാൻ കഴിയും, എന്നാൽ സന്തോഷം ലഭിക്കാൻ സാമൂഹിക/വൈകാരിക ബന്ധം ആവശ്യമാണെന്ന് കുറിക്കുകയാണ് ചിലർ.
The other India.
Via @anonCorpChatInd pic.twitter.com/8G8t2kxBuU
— Sukhada (@appadappajappa) April 19, 2023