കൊൽക്കത്ത:രാമനവമി ആഘോഷങ്ങളുടെ പേരിൽ സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ചിലരുണ്ടെന്ന് മമത കുറ്റപ്പെടുത്തി. താൻ ജീവൻ നൽകാൻ തയ്യാറാണെന്നും എന്നാലും രാജ്യം വിഭജിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ഈദുൽ ഫിത്തറിനായുള്ളൊരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ ഞങ്ങൾക്ക് സമാധാനം വേണം. കേന്ദ്ര ഏജൻസികളോട് യുദ്ധം ചെയ്യണമെന്നും മമതാ ബാനർജി പറഞ്ഞു. ‘എല്ലാവരോടും പോരാടണം, എനിക്ക് വഞ്ചകരുടെ പാർട്ടിയുമായി യുദ്ധം ചെയ്യണം, എനിക്ക് ഏജൻസികളോടും പോരാടണം’- എന്നായിരുന്നു മമതയുടെ പ്രസ്താവന.
വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന് പറഞ്ഞ് ചിലർ ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന് മമത ആരോപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരായ അനുബ്രത മൊണ്ഡലും പാർത്ഥ ചാറ്റർജിയും പശുക്കടത്ത് കേസിലും ടീച്ചർ റിക്രൂട്ട്‌മെന്റ് കേസിലും അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണെന്നും മമത അറിയിച്ചു.
We want peace in Bengal. We don't want riots. We want peace. We don't want divisions in the country. Those who want to create divides in the country – I promise today on Eid, I am ready to give my life but I will not let the country divide: West Bengal CM Mamata Banerjee at a… pic.twitter.com/irLuHzpWaa
— ANI (@ANI) April 22, 2023
‘എല്ലാവരും ദയവായി ഈദ് ആസ്വദിക്കൂ. നിങ്ങൾക്കെല്ലാവർക്കും ഈദ് മുബാറക്. ഭയപ്പെടേണ്ട, നിങ്ങളെ ആർക്കും ഉപദ്രവിക്കാൻ കഴിയില്ല. ഞങ്ങൾ ഒരുമിച്ചായിരിക്കും. ഞങ്ങൾ രാഷ്ട്രം കെട്ടിപ്പടുക്കും, ഞങ്ങൾ ഒരുമിച്ച് ലോകം കെട്ടിപ്പടുക്കും, ഞങ്ങൾ പോരാടും, ഞങ്ങൾ വിജയിക്കും’ എന്നാണ് മമത ബാനർജി പറഞ്ഞത്.