ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിയും മുൻ ഭാര്യ ആലിയാ സിദ്ദിഖിയുമായുള്ള തർക്കം ഏറെ മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും പരസ്പരം പോരടിക്കുന്നത് അവസാനിപ്പിച്ചെന്ന് അറിയിച്ചിരിക്കുകയാണ്. പ്രശ്നങ്ങൾ തത്കാലം അവസാനിച്ചു എന്നതിന്റെ പേരിലാണ് ഇരുവരും പ്രശ്നങ്ങളില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ആലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കിപ്പോൾ നവാസുദ്ദീൻ സിദ്ദിഖിയുമായി യാതൊരു പ്രശ്നവുമില്ലെന്നും താനും കുട്ടികളും ദുബായിൽ സുഖമായിരിക്കുന്നുവെന്നും ആലിയ പറയുകയാണ്.
കോടതിയുടെ ഉത്തരവിനെ മാനിച്ച് തന്റെ രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവുകളടക്കം നവാസുദ്ദീൻ സിദ്ദിഖി വഹിക്കുന്നുണ്ട്. കുട്ടികൾ സുഖമായും സന്തോഷമായുമിരിക്കുന്നു. കുട്ടികൾക്കൊപ്പം ഇപ്പോൾ ദുബായിലാണുള്ളത്. അവരുടെ പഠിപ്പ് മുടങ്ങരുതെന്ന നവാസുദ്ദീന്റെ വാദം കോടതി അംഗീകരിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും തീർക്കണമെന്ന് നവാസുദ്ദീനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ കുട്ടികൾക്ക് ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാനിടവരരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ടെന്നും ആലിയ വിശദീകരിച്ചു.
‘ഞങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്തുതരണമെന്ന് നവാസുദ്ദീനോട് കോടതി പറയുകയായിരുന്നു. അത് വളരെ നല്ലൊരു കാര്യമാണ്. അദ്ദേഹം അവസാനം അത്തരം പ്രശ്നങ്ങൾ തീർത്തിരിക്കുകയാണ്.”- എന്നാണ് ആലിയ പറഞ്ഞത്.
Discussion about this post