‘മോഡി ജി ദൈവമാണ്’: മോഡിയുടെ കട്ടൗട്ടിലെ മഴ വെള്ളം തുടച്ചുകളഞ്ഞ് വൃദ്ധന്‍

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങള്‍ തകൃതിയാണ്. ബെംഗളൂരുവില ദേവനഹള്ളിയില്‍ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവിടെ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

കനത്ത മഴയെ തുടര്‍ന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാന്‍ പരിശ്രമിക്കുമ്പോള്‍, ഒരു വൃദ്ധന്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കട്ടൗട്ടില്‍ നിന്ന് വെള്ളം തുടച്ചുകളയുന്ന വീഡിയോയാണ് വൈറലാകുന്നത്.

വെള്ള ഷര്‍ട്ടും ധോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാന്‍ ആരെങ്കിലും ഏല്‍പ്പിച്ചതാണോ പണം നല്‍കിയിട്ടുണ്ടോ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ വൃദ്ധന്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി മോഡിയുടെ കട്ടൗട്ടില്‍ നിന്ന് മഴവെള്ളം തുടയ്ക്കുന്നത് തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ്. ‘മോഡി ജി തനിക്ക് ദൈവമാണ്, ഇതിന് ആരും എനിക്ക് പണം നല്‍കിയിട്ടില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Exit mobile version