ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന് ജഹാന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. തലാഖ് ചൊല്ലുന്നത് ഏകപക്ഷീയമാണെന്നും ഇത് ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ജഹാന് ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകന് ദീപക് പ്രകാശാണ് ഹസിന് ജഹാനായി ഹര്‍ജി സമര്‍പ്പിച്ചത്. മുസ്ലീം ആചാര പ്രകാരം 2014ല്‍ ആയിരുന്നു ഹസിന് ജഹാന്റെയും മുഹമ്മദ് ഷമിയുടെയും വിവാഹം. കൊല്‍ക്കത്തയില്‍ വെച്ച് നടന്ന വിവാഹം ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു നടന്നത്. പിന്നീട് നിയമപരമായി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷം തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നുവെന്ന് ഹസിന് ജഹാന് പറയുന്നു.
also read: അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ കോടതിയിൽ സാക്ഷി പറയാനെത്തിയ യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്
മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭര്‍ത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ്-ഇ ഹസന്. ഇത്തരത്തില്‍ ഭര്‍ത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാല് നിരോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കൂടാതെ സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തലാഖുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികളിക്കൊപ്പം തന്റെ ഹര്‍ജി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, വിവാഹ ബന്ധം വേര്‍പെടുത്തിയ ഷമി, മുന്‍ ഭാര്യ ഹസിന് ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post