ചെന്നൈ: വീട്ടിൽ നിന്നും പണം മോഷണം പോകുന്നത് പതിവായതോടെ കള്ളനെ പിടികൂടാൻ വീട് പുറത്തുനിന്ന് പൂട്ടി ഉള്ളിൽ ഒളിച്ചിരുന്ന ഉടമസ്ഥൻ പിടികൂടിയത് അയൽക്കാരനായ കള്ളനെ. ചെന്നൈ രാമാപുരം അണ്ണൈ സത്യനഗറിലാണ് സംഭവം. ഇവിടെ വാടകവീട്ടിൽ താമസിക്കുന്ന ഡ്രൈവർ നല്ലശിവമാണ് അയൽവാസിയും ഇളനീർ വിൽപ്പനക്കാരനുമായ മണികണ്ഠനെ മോഷണശ്രമത്തിനിടെ പിടികൂടിയത്.
നല്ലശിവവും ഭാര്യ ചിത്രയും മകൻ വീരമണിയുമാണ് വീട്ടിലുള്ളത്. ഇവർ താമസിക്കുന്ന വീട്ടിൽ രണ്ട് മാസമായി പതിവായി പണം മോഷണം പോയിരുന്നു. എന്നാൽ ആരാണ് പണം കവരുന്നതെന്ന് കണ്ടെത്താനായിരുന്നില്ല. പിന്നീട് നല്ലശിവം ഭാര്യയെ സംശയിച്ചു. ഇതിന്റെപേരിൽ കുടംബകലഹവുമുണ്ടായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ചൊവ്വാഴ്ച നല്ലശിവം കാറിന്റെ വായ്പയടയ്ക്കാൻവെച്ചിരുന്ന 5000 രൂപ കാണാതായിരുന്നു. ഇതോടെയാണ് പുറത്തുനിന്നുള്ളയാളാണ് മോഷണം നടത്തുന്നതെന്ന് ഇരുവരും ഉറപ്പിച്ചത്. പിന്നീട്, മോഷ്ടാവിനെ പിടികൂടാൻ തീരുമാനിച്ച് പദ്ധതിയിടുകയായിരുന്നു.
also read- മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി
തിങ്കളാഴ്ച വീടുപൂട്ടി ഭാര്യയോട് പുറത്തിറങ്ങാൻ പറഞ്ഞ നല്ലശിവം വീടിനുള്ളിൽ ഒളിച്ചിരുന്നു. വീട്ടിൽ ാരുമില്ലെന്ന് കരുതിയ മോഷ്ടാവ് പൂട്ട് പൊളിച്ച് കിടപ്പുമുറിയിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ബലപ്രയോഗത്തിലൂടെ നല്ലശിവം കീഴടക്കിയത്. ഇതോടെയാണ് അപ്പോഴാണ് അയൽവാസിയായ മണികണ്ഠനാണ് മോഷ്ടാവെന്ന് മനസ്സിലായത്.
Discussion about this post