അപ്പീല്‍ തള്ളി, രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി, ലോക്സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യത തുടരും

ഗാന്ധിനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുളള അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്റ്റേ നല്‍കിയില്ല.

ഇതോടെ ലോക്സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനമായിരുന്നു. അപ്പീല്‍ കോടതി തള്ളിയതോടെ രാഹുല്‍ ഗാന്ധിക്ക് വന്‍ തിരിച്ചടിയായി.

also read: ക്രൂരപീഡനത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കി അമ്മ, മകന് ജീവപര്യന്തം തടവ് ശിക്ഷ

അടുത്തതായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള പോംവഴി. രണ്ട് അപ്പീല്‍ ഹര്‍ജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീല്‍ ഹര്‍ജികള്‍.

also read: സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നു കഴിച്ച നവജാതശിശു ഗുരുതരാവസ്ഥയില്‍, ചോദിക്കാനെത്തിയ പിതാവിനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടറും മകനും, പരാതി

അതേസമയം,രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി ഇന്ന് വിധി വന്നിരുന്നുവെങ്കില്‍ ഹൈക്കോടതിയില്‍ പോകാനായിരുന്നു ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെ തീരുമാനം.

Exit mobile version