ഭോപ്പാല്‍: ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ച് അസിസ്റ്റന്റുമാര്‍ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായാണ് അപകടമുണ്ടായത്. ചരക്ക് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ ആറരയ്ക്കാണ് അപകടം. ബീഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി രാജേഷ് പ്രസാദ് ആണ് അപകടത്തില്‍ മരിച്ചത്. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്നുവന്ന ചരക്ക് ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്ക് ട്രെയിനിനെ ഇടിക്കുകയായിരുന്നു.
also read: കുറ്റക്കാർക്കെതിരെ നടപടി; 50 ലക്ഷം രൂപ നഷ്ട പരിഹാരം വേണം; 22 മുതൽ സമരത്തിന് ഒരുങ്ങി ഹർഷിന
കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ എഞ്ചിനുകള്‍ക്ക് തീപിടിക്കുകയും കോച്ചുകള്‍ തലകീഴായി മറിയുകയും ചെയ്തു. ബിലാസ്പുര്‍ മുതല്‍ കത്നി വരെയുള്ള റൂട്ടില്‍ ഷാഹ്ദോളിന് പത്ത് കിലോമീറ്റര്‍ മുന്‍പായാണ് ഇരുട്രെയിനുകളും കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ റെയില്‍ ഗതാഗതം തടസപ്പെട്ടു.
Discussion about this post