ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ സൂര്യാഘാതമേറ്റ് 13 പേർ മരിച്ച സംഭവത്തിൽ അമിത് ഷായ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം എംപി ഇംതിയാസ് ജലീൽ. വെയിലത്തിരിക്കാൻ തയാറാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷാക്കും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും 10 ലക്ഷം രൂപ വീതം നൽകാൻ താൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ വില എന്താണെന്ന് നിങ്ങൾ തീരുമാനിക്കണം. മഹാരാഷ്ട്രയിൽ സൂരാതപമേറ്റ് മരിച്ച മനുഷ്യരുടെ വില അഞ്ച് ലക്ഷമാണ്. മൂന്ന് മണിക്കൂർ നേരം നിങ്ങൾ വെയിലത്തിരിക്കുകയാണെങ്കിൽ 10 ലക്ഷം രൂപ നൽകാൻ ഞാൻ തയാറാണ്’- എംപി പറഞ്ഞു.
‘മഹാരാഷ്ട്രയിൽ ഭൂഷൻ അവാർഡ് നേടിയവരെ അഭിനന്ദിക്കുകയാണ്. എന്നാൽ, ഈ പരിപാടിയിൽ കൃത്യമായ രാഷ്ട്രീയം കാണാനാകും. ലക്ഷക്കണക്കിന് ആളുകളാണ് പൊരിവെയിലത്ത് പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധിതരായത്.’- എംപി വിശദീകരിച്ചു.
also read- തെണ്ടികല്യാണം നടത്തി, സ്ത്രീധനത്തെ ചൊല്ലി ശാരീരിക പീഡനം; ഗർഭം അലസി; ജീവനൊടുക്കിയ നവവധുവിന്റെ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ, പരാതി
ജനങ്ങളോട് വെയിലത്തിരിക്കാൻ ആവശ്യപ്പെട്ട് നേതാക്കൾ സ്റ്റേജിൽ സുഖമായി ഇരിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷത്തിന് പകരം 50 ലക്ഷം രൂപ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
Discussion about this post