ചെന്നൈ: വീട് എഴുതി നല്‍കാത്തതിന്റെ പേരില്‍ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തി ചെറുമകന്. കളവു അറുമുഖന്, ഭാര്യ മണി കളവു എന്നിവരാണ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലാണ് സംഭവം. ജൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. കേസില്‍ ചെറുമകന് പില്ലൂര് സ്വദേശി അരുണ്‍ ശക്തിയാണ് പിടിയിലായത്. വീട് എഴുതി നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് അരുണ്‍ ഇരുവര്‍ക്കും വിഷം കലര്‍ത്തി ജൂസ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. പിന്നീട് ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പോലീസ് അരുണ്‍ ശക്തിയെ പിടികൂടിയത്. അരുണിന്റെ
അച്ഛന്റെ മാതാപിതാക്കളാണ് കൊല്ലപ്പെട്ടത്.
വിഷം ഉളളില്‍ ചെന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രതി തന്നെയാണ് തന്റെ അച്ഛനെ വിളിച്ച് മുത്തശ്ശനേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ വിവരം അറിയിച്ചത്. കൂടാതെ പിതാവിനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. മാതാപിതാക്കളുടെ മരണ വിവരം അറിഞ്ഞതിന് തൊട്ടുപിന്നാലെ ഇയാള്‍ അയല്‍ക്കാരെ വിളിച്ച് വൃദ്ധ ദമ്പതികളേക്കുറിച്ച് തിരക്കുകയായിരുന്നു. വീട്ടിലെത്തിയ അയല്‍വാസിയാണ് ദമ്പതികള്‍ കൊല്ലപ്പെട്ട വിവരം മറ്റുളളവരെ അറിയിച്ചത്.
Discussion about this post