ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ യുവാവിനെതിരേ പോലീസ് കേസെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ അമന്‍രാജയ്‌ക്കെതിരെയാണ് നടപടി.
യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആദിത്യനാഥിനും ഉത്തര്‍പ്രദേശ് ഡിജിപിയ്ക്കും മറ്റുദ്യോഗസ്ഥര്‍ക്കും ട്വിറ്ററില്‍ ടാഗ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. യുപി കോട്വാലി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസെടുത്തതായി ഭഗ്പത് സിഐ ഡികെ ശര്‍മ വ്യക്തമാക്കി.
ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയുമായിരുന്ന അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിനു ശേഷം യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. അതിനിടെയാണ് വധഭീഷണിയുയര്‍ത്തിയത്.