കാഠ്മണ്ഡു: നേപ്പാളിലെ ഉയരമേറിയ പർവതങ്ങളിലൊന്നായ അന്നപൂർണ പർവതത്തിൽ നിന്നും കാണാതായ ഇന്ത്യൻ വനിതാ പർവതാരോഹക ബൽജീത് കൗറിനെ (27) കണ്ടെത്തി. പർവതത്തിലെ നാലാമത്തെ ക്യാമ്പ് ഇറങ്ങുന്നതിനിടെ കാണാതായ ബൽജീതിനെ കണ്ടെത്തിയെന്ന് സെർച്ച് ടീം ആണ് അറിയിച്ചതെന്ന് പയനിയർ അഡ്വഞ്ചർ പസാങ് ഷെർപ്പയുടെ ചെയർമാൻ പറഞ്ഞു.
സപ്ലിമെന്റൽ ഓക്സിജൻ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടി കീഴടക്കിയയാളാണ് ബൽജീത് കൗർ. ബൽജീത്തിനെ ക്യാമ്പ് 4 ൽ നിന്നാണ് സെർച്ച് ടീം കണ്ടെത്തിയത്. സപ്ലിമെന്റൽ ഓക്സിജൻ ഉപയോഗിക്കാതെ കൊടുമുടി കയറി, മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ കാണാതായത്.സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.
ക്യാമ്പിന് മുകളിൽ ബൽജീതിനെ എയർലിഫ്റ്റ് ചെയ്യാനുളള രക്ഷാപ്രവർത്തനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കിഷൻഗഢ് സ്വദേശി അനുരാഗ് മാലു എന്ന മറ്റൊരു ഇന്ത്യൻ പർവതാരോഹകൻ 6000 മീറ്റർ ഉയരത്തിൽ നിന്ന് വീണു മരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പര്വതാരോഹകയെ കാണാതായത്. ഇത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. അന്നപൂർണ പർവതത്തിലെ ക്യാമ്പ് 3 ൽ ആയിരുന്നു അദ്ദേഹം.