കൊല്‍ക്കത്ത: ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് പരാതിയുമായി മകന് രംഗത്ത്. ഇതുസംബന്ധിച്ച് വിമാനത്താവള പൊലീസിനാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷു പരാതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തിലാണ് തന്റെ പിതാവ് ഡല്ഹിയിലേക്കുപോയതെന്നും എന്നാല്‍ ഇതിന് ശേഷം ഒരു വിവരവുമില്ലെന്നും സുഭര്‍ഗ്ഷു റോയി പറയുന്നു. അതേസമയം, ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
also read; ജയറാമിനൊപ്പം ശബരിമല ദര്‍ശനം നടത്തി പാര്‍വതി, സന്നിധാനത്ത് എത്തുന്നത് ഇതാദ്യം
മുകുള്‍ റോയ് ജിഇ 898 വിമാനത്തിലാണ് ഡല്‍ഹിക്കു പോയത്. രാത്രി 9.55ന് വിമാനം ഡല്‍ഹിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ പിതാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നാണ് തൃണമൂല്‍ നേതാവ് കൂടിയായ സുഭര്‍ഗ്ഷുവിന്റെ പരാതി.
തിങ്കളാഴ്ച പിതാവും മകനും തമ്മില്‍ വഴക്കുണ്ടായെന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയുടെ മരണശേഷം ശാരീരിക ബുദ്ധിമുട്ടുകളുണ്ടായ മുകള്‍ റോയിയെ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുന്‍ റെയില്‍വേ മന്ത്രിയായിരുന്നു.