ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ റോഡില്‍ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിര്‍വാര്‍ എന്ന 21കാരി ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാത്തലവനും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും അക്രമികള്‍ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.
തിങ്കളാഴ്ച രാവിലെ ജലൗണ്‍ ജില്ലയിലാണ് സംഭവം. കോളജ് പരീക്ഷയെഴുതി മടങ്ങവെയാണ് റോഷ്‌നിക്ക് വെടിയേറ്റത്. യുപിയിലെ രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തില്‍ ബിഎ വിദ്യാര്‍ഥിനിയാണ് റോഷ്‌നി. ബൈക്കിലെത്തിയ രണ്ട് പേര്‍ നാടന്‍ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.
also read: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ നിര്‍ത്താതെ ഛര്‍ദി, 12വയസ്സുകാരന് ദാരുണാന്ത്യം
വെടിയേറ്റ റോഷ്‌നി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓടിക്കൂടിയെത്തിയ നാട്ടുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്ക് വലിച്ചെറിഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
also read: കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലംപതിച്ചു, നാല് പേര്‍ക്ക് ദാരുണാന്ത്യം, നാടിനെ നടുക്കി അപകടം
ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ റോഷ്‌നി, കോളജ് യൂണിഫോമിലായിരുന്നു യാത്ര ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. സംബവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.