ചെന്നൈ: മകന് വേദാന്തിന്റെ സുവര്‍ണ്ണ നേട്ടത്തിന്റെ സന്തോഷം പങ്കിട്ട് നടന് മാധവന്.
നീന്തല്‍ താരമായ വേദാന്ത് മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി അഞ്ച് സ്വര്‍ണം നേടിയ സന്തോഷമാണ് മാധവന് പങ്കുവച്ചത്.
‘ദൈവാനുഗ്രഹത്താലും നിങ്ങളുടെ ആശംസകള്‍ കൊണ്ടും ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി അഞ്ച് സ്വര്‍ണം (50 , 100 , 200 , 400 , 1500 മീറ്റര്‍) നേടാന്‍ വേദാന്തിന് കഴിഞ്ഞു. എനിക്ക് ആഹ്ലാദവും കൃതജ്ഞതയും തോന്നുന്നു- മകന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മാധവന് കുറിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഖേലോ ഇന്ത്യ 2023 ടൂര്‍ണമെന്റില്‍ ടീം മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് വേദാന്ത് മത്സരിച്ചിരുന്നു. അഞ്ച് സ്വര്‍ണ മെഡലും രണ്ട് വെള്ളി മെഡലും നേടി.
ദ്രോണാചാര്യാ അവാര്‍ഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തല്‍ പരിശീലനം നടത്തുന്നത്. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍
യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ സ്വപ്നം.
With Gods grace and all your wishes Vedaant gets 5 golds for India ( 50, 100,200,400 & 1500m) with 2 PB’s at the Malaysian invitational age group championships,2023 held this weekend in Kuala Lumpur. Elated and very grateful. 🙏🙏🇮🇳🇮🇳🇮🇳❤️❤️❤️Thank you @swimmingfedera1 @Media_SAI pic.twitter.com/vaDMmiTFnh
— Ranganathan Madhavan (@ActorMadhavan) April 16, 2023
Discussion about this post