ഇതര ജാതിക്കാരുമായി ബന്ധം സ്ഥാപിച്ചു; വിലക്കിയിട്ടും പുറത്ത് കറങ്ങാൻ പോയി; ഉറങ്ങിക്കിടന്ന പെൺമക്കളുടെ ജീവനെടുത്ത് മാതാപിതാക്കൾ

പാട്‌ന: ഇതരജാതിക്കാരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരിൽ പെൺമക്കളെ കൊലപ്പെടുത്തി ബിഹാറിലെ മാതാപിതാക്കൾ. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. പതിനെട്ടും പതിനാറും വയസുള്ള പെൺകുട്ടികളുടെ ജീവനെടുത്തത് അമ്മയും പിതാവും ചേർന്നായിരുന്നു.

കേസിൽ മാതാവ് സംഭവത്തിൽ റിങ്കു ദേവിയെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് നരേഷ് ബയ്ദ ഒളിവിലാണ്. ഇവരുടെ രണ്ട് പെൺമക്കളായ റോഷ്‌നി കുമാരിയും തനു കുമാരിയും ഇതരജാതിക്കാരായ യുവാക്കളുമായി സൗഹൃദത്തിലായിരുന്നു.

മാതാപിതാക്കൾ ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. എങ്കിലും അത് വകവെക്കാതെ ഇരുവരും യുവാക്കൾക്കൊപ്പം പുറത്തൊക്കെ കറങ്ങാനായി പോകുന്നത് പതിവായിരുന്നു. ഇതോടെയാണ് റോഷ്‌നി കുമാരിയേയും തനു കുമാരിയേയും ഉറങ്ങിക്കിടക്കുമ്പോൾ ശ്വാസം മുട്ടിച്ച് കൊല ചെയ്തതെന്ന് മാതാവ് പോലീസിന് മൊഴി നൽകി.

ALSO READ- അയോഗ്യനാക്കിയാലും ജയിലിലിട്ടാലും ഭയപ്പെടില്ല; മോഡി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകുന്നെന്നും രാഹുൽ ഗാന്ധി കർണാടകയിൽ

സംഭവം അറിഞ്ഞ് പോലീസ് വീട്ടിലെത്തുമ്പോൾ പെൺകുട്ടികളുടെ മൃതദേഹങ്ങൾക്കരികെ ഇരിക്കുന്ന മാതാവിനെയാണ് കണ്ടത്. പിതാവ് ഒളിവിൽ പോയിരുന്നു. പിതാവാണ് ഇരുവരേയും കൊലപ്പെടുത്തിയത് എന്നായിരുന്നു റിങ്കു ദേവി പോലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിൽ മാതാവിനും പങ്കുണ്ടെന്ന് തെളിഞ്ഞത്.

Exit mobile version