അയോഗ്യനാക്കിയാലും ജയിലിലിട്ടാലും ഭയപ്പെടില്ല; മോഡി ആയിരക്കണക്കിന് കോടി രൂപ അദാനിക്ക് നൽകുന്നെന്നും രാഹുൽ ഗാന്ധി കർണാടകയിൽ

കോലാർ: കർണാടകത്തിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ രൂക്ഷമായ വിമർശനവുമായി രാഹുൽഗാന്ധി കളത്തിലിറങ്ങി. തെരഞ്ഞെടുപ്പ് പരിപാടിയിലും മോഡി-അദാനി ബന്ധമാണ് രാഹുൽ ചർച്ചാവിഷയമാക്കിയത്.

ബിജെപി വിചാരിച്ചിരിക്കുന്നത് തന്നെ അയോഗ്യനാക്കി ഭയപ്പെടുത്താമെന്നാണ്. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താൻ ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി കോലാറിൽ ജയ് ഭാരത് സമ്മേളനത്തിൽ പറഞ്ഞു.

അദാനിക്ക് മോദി ആയിരക്കണക്കിന് കോടി രൂപ നൽകുന്നു. എന്നാൽ, കോൺഗ്രസ് പണം നൽകുക കർണാടകത്തിലെ പാവപ്പെട്ടവർക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായിരിക്കുമെന്നു രാഹുൽ വാഗ്ദാനം ചെയ്തു. കൂടാതെ, മോഡി പൂർണമനസ്സോടെ അദാനിയെ സഹായിക്കുമ്പോൾ തങ്ങൾ പൂർണമനസ്സോടെ ഇവിടത്തെ ജനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- ഇന്നല്ലെങ്കിൽ നാളെ സിൽവർലൈൻ നടപ്പിലാക്കും; അപ്പവുമായി കുടുംബശ്രീക്കാർ സിൽവർലൈനിൽ തന്നെ പോകും;വന്ദേ ഭാരത് ബദലല്ല: എംവി ഗോവിന്ദൻ

ജനങ്ങൾക്കുവേണ്ടി എന്തു കാര്യം ചെയ്താലും ഇവിടത്തെ ബിജെപി സർക്കാർ നാൽപത് ശതമാനം കമ്മീഷൻ എടുക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടും അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ല. അതിനർഥം നാൽപത് ശതമാനം കമ്മീഷൻ വാങ്ങുന്നത് മോഡി അംഗീകരിച്ചു എന്നാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

പാർലമെന്റിൽ അദാനി വിഷയം ചർച്ചചെയ്യാൻ സ്പീക്കർക്ക് ഭയമായിരുന്നു. സാധാരണഗതിയിൽ പ്രതിപക്ഷമാണ് പാർലമെന്റ് തടസ്സപ്പെടുത്താറുള്ളത്. ചരിത്രത്തിൽ ആദ്യമായി പാർലമെന്റ് പ്രവർത്തിക്കാൻ ബിജെപി സർക്കാർ സമ്മതിച്ചില്ല എന്നും രാഹുൽ വിശദീകരിച്ചു.

Exit mobile version