മധ്യപ്രദേശ്: കോവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചയാള്‍ രണ്ട് വര്‍ഷത്തിന് ശേഷം ‘ജീവനോടെ’ തിരിച്ചെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് കണ്ടെത്തിയത്.
2021ല്‍ കമലേഷ് കോവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മരണമായതിനാല്‍ മാനദണ്ഡമനുസരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തില്ലായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതായി നഗരസഭാധികൃതര്‍ കുടുംബത്തിനെ അറിയിക്കുകയും ചെയ്തു.
രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് കമലേഷ്. സ്വന്തം മരണവാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കമലേഷ്, മാത്രമല്ല മരിച്ചെന്ന് കരുതിയ കമലേഷിനെ ജീവനോടെ കണ്ടെത്തിയതോടെ പ്രദേശ വാസികളും കുടുംബക്കാരും അമ്പരപ്പിലാണ്.
കമലേഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ധാര്‍ ജില്ലയിലെ അധികൃതര്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.