ശ്രീനഗര്‍: ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് വന്‍ അപകടം. കുട്ടികള്‍ ഉള്‍പ്പടെ 60 പേര്‍ക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ചെനാനി ബ്ലോക്കിലെ ബെയിന്‍ ഗ്രാമത്തിലെ ബേനി സംഗമത്തില്‍ നടന്ന ബൈശാഖി ആഘോഷത്തിനിടെയാണ് അപകടം നടന്നത്. ആഘോഷത്തെ തുടര്‍ന്ന് വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. തുടര്‍ന്ന് നടപ്പാലത്തിലേക്ക് നിരവധി പേര്‍ കയറിയതോടെ അമിതഭാരം കാരണമാണ് പാലം തകര്‍ന്നതെന്ന് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ പറഞ്ഞു.
ഉടന്‍ തന്നെ പോലീസും ദുരിതാശ്വാസ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ ചെനാനിയിലെ സിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
#WATCH | J&K: A footbridge collapsed during the Baisakhi celebration at Beni Sangam in Bain village in Udhampur’s Chenani Block
Six people were injured during the incident. A rescue operation is underway. Police and other teams have reached the site: Dr Vinod, SSP Udhampur… pic.twitter.com/2jGn1QxLpX
— ANI (@ANI) April 14, 2023