ചെന്നൈ: ഡിസംബര്‍ 31ന് അല്ല പുതുവര്‍ഷം ആഘോഷിക്കേണ്ടത്, ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്ന് ബിജെപി നേതാവും നടിയുമായ
നമിത. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നമിതയുടെ പ്രതികരണം.
‘സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്കാരമല്ല. നമ്മള് അഭിമാനികളായ ഇന്ത്യക്കാരാണ്. എന്താണ് നമ്മുടെ സംസ്കാരം, ഏപ്രില്‍ 14ന് പുതുവര്‍ഷം ആഘോഷിക്കുകയാണ് നമ്മുടെ തമിഴ് സംസ്കാരം.
സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കൂ. രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തില്‍ പോയി ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കണം. രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവന്‍ കുടുംബത്തോടൊപ്പം ആസ്വദിക്കൂ. ഡിസംബര്‍ 31 അല്ല നിങ്ങളുടെ പുതുവര്‍ഷാഘോഷം. ഏപ്രില്‍ 14 ആണ്. എല്ലാവര്ക്കും സന്തോഷകരമായ പുതുവര്‍ഷം നേരുന്നു.’ – നമിത പറഞ്ഞു.
തമിഴ് സിനിമയിലെ ശ്രദ്ധേയ താരമായിരിക്കെയാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്.
2019ല്‍ ബിജെപിയില്‍ ചേര്‍ന്ന ഇവര്‍ പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
Discussion about this post