മത്സരിക്കാൻ സീറ്റ് നൽകിയില്ല; പ്രതിഷേധിച്ച് ബിജെപിയുടെ സിറ്റിംഗ് എംഎൽഎ കുമാരസ്വാമി പാർട്ടിവിട്ടു

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പുറത്തെത്തിയതോടെ മറ്റൊരു സിറ്റിംഗ് എംഎൽഎ കൂടി ബിജെപി വിട്ടു. മത്സരിക്കാൻ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി എംഎൽഎയായ കുമാരസ്വാമിയാണ് രാജിവെച്ചത്.

മുഡിഗെർ മണ്ഡലത്തിൽ നിന്നും മൂന്നുതവണ എംഎൽഎ ആയിരുന്നു കുമാരസ്വാമി. നിയമസഭാ സ്പീക്കർക്ക് മുമ്പാകെ രാജി കത്ത് ഉടൻ സമർപ്പിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ പേരുവരാത്തതിന് കാരണം ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയാണെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. വ്യക്തിപരമായ വൈരാഗ്യമാണ് സീറ്റ് നൽകാത്തതിന് പിന്നിലെന്ന് എംഎൽഎ ആരോപിച്ചു.

ബിജെപി 23 സ്ഥാനാർത്ഥികളുടെ പേരുൾപ്പെട്ട പട്ടിക കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പട്ടികയിൽ മുഡിഗെറിൽ നിന്നും മത്സരിക്കുന്നത് ദൊഡ്ഡയ്യയാണ്.

also read- പ്രണയിക്കുമ്പോള്‍ പകര്‍ത്തിയ യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു, പ്രതിശ്രുത വരന് അയച്ചുകൊടുത്ത് വിവാഹം മുടക്കി യുവാവ്, അറസ്റ്റില്‍

മണ്ഡലത്തിലെ ജനങ്ങളുമായി ചർച്ച നടത്തിയതിനു ശേഷം അനുയായികളുമായി ആലോചിച്ച് അടുത്ത നീക്കത്തെ പറ്റി തീരുമാനിക്കുമെന്നും കുമാരസ്വാമി വെളിപ്പെടുത്തി.

Exit mobile version