ആഗ്ര: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മരിച്ച വൃദ്ധയുടെ വിരലടയാളം മുദ്രപേപ്പറില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ക്രൂരസംഭവം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.
ദൃശ്യങ്ങളില്‍ കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന വയോധികയെ കാണാം. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് സ്വത്ത് തട്ടിയെടുക്കുന്നതിനായി ബന്ധുക്കള്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മുദ്ര പേപ്പറില്‍ വിരലടയാളം പതിപ്പിക്കുകയാണ്.
Thumb impression of a dead woman taken forcibly on legal papers by a known family in Agra. Looks like it's an advocate getting it done. Act caught on camera!
Video via @sudhirkmr6931 pic.twitter.com/UdBqcMBf1l
— Judge Sahab❣️ (@lawWalaLadka) April 11, 2023
ഇതെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയും. അതേസമയം, ഇത് പഴയ വീഡിയോയാണെന്നും 2021 ല്‍ ഉള്ളതാണെന്നും യുപി പോലീസ് പറയുന്നു. കമല ദേവിയെന്നാണ് മരിച്ച സ്ത്രീയുടെ പേരെന്നും 2021 മേയ് എട്ടിനാണ് കമല ദേവി മരിച്ചതെന്നും പോലീസ് പറയുന്നു.
ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മക്കളില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവരുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.