ന്യൂഡൽഹി: അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ജീവിതകാലം മുഴുവൻ താങ്കളും കുടുംബവും ഈ രാജ്യത്തെ നികുതിദായകരുടെ ചെലവിൽ പണിത വീട്ടിൽക്കഴിയാമെന്നാണോ കരുതിയതെന്നാണ് മന്ത്രി സോഷ്യൽമീഡിയയിലൂടെ ചോദിച്ചത്.
കാലാവധി പൂർത്തിയാക്കിയാലും ഇല്ലെങ്കിലും പാർലമെന്റ് അംഗം അല്ലാതാകുന്നതോടെ താങ്കൾ താമസിച്ചിരുന്ന സർക്കാർ വസതി താങ്കളുടെ ഭവനമല്ലാതാകും. അതാണ് കീഴ്വഴക്കമെന്നും മന്ത്രി പറഞ്ഞു.
കൽപ്പറ്റയിൽ നടത്തിയ പ്രസ്താവനയിൽ ‘എന്നെ വീട്ടിൽ നിന്ന് 50 വട്ടം ഇറക്കിവിട്ടാലും ഞാൻ പൊതുവായ വിഷയങ്ങൾ ഉയർത്തിക്കാട്ടും’- എന്നാണ് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നത്. ഇതിനെതിരെയാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.
I guess u n ur family think ur entitled to tax payer funded homes for rest of ur lives..
… but the way it works is after u leave parliament (either on finishing ur term or if ur convicted) then ur govt home is not ur home anymore. https://t.co/gWRwlT13mP
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) April 11, 2023
രാഹുൽ ഗാന്ധി എഎൻഎയ്ക്കു നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
Discussion about this post