ന്യൂഡൽഹി: ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിൽ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ സന്ദർശനം തന്ത്രപരമായ നീക്കമെന്ന് വിമർശിച്ച് ബിജെപി നേതാവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. മോഡി ഡൽഹിയിലെ മിഷനറി പള്ളിയിൽ പ്രാർത്ഥിച്ചത് തന്ത്രപരമാണോ അതോ ആദരവുകൊണ്ടാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നു.
മോഡി തന്റെ പ്രവൃത്തിയിലൂടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമോ പ്രീണനമോ ആണെന്ന് തെളിയിച്ചെന്നും സ്വാമി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു. മോഡി ഡൽഹിയിലെ മിഷനറി പള്ളിയിൽ പ്രാർത്ഥിച്ചത് തന്ത്രപരമോ അതോ ആദരവുകൊണ്ടോ വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുമായി സൗഹാർദ്ദം സൂക്ഷിക്കുന്ന തനിക്ക് ഒരു ഹിന്ദു എന്ന നിലയിൽ ഒരിക്കലും ഒരു മതഭ്രാന്തനാകാൻ കഴിയില്ല.
എന്നാൽ മോഡി തന്റെ പ്രവൃത്തിയിലൂടെ നമ്മുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം കപടമോ പ്രീണനമോ ആണെന്ന് കാണിച്ചുവെന്നാണ് സ്വാമി ട്വിറ്ററിലൂടെ വിമർശിച്ചത്.
ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ പള്ളിയിലെത്തിയാണ് മോഡി പ്രാർഥന നടത്തിയത്. മോഡിയെ മതമേലധ്യക്ഷൻമാർ ചേർന്ന് ഷാളണിയിച്ചും ബൊക്കെ നൽകിയുമാണ് സ്വീകരിച്ചത്. 20 മിനിറ്റോളം ദേവാലയത്തിൽ ചെലവഴിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
Discussion about this post