കൊല്‍ക്കത്ത: ആസിഡ് ആക്രമണത്തിന്റെ ഇരകളെ നേരില്‍ സന്ദര്‍ശിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസം താരം തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്ന് മത്സരം വിജയിച്ച ശേഷം മുംബൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷാരൂഖ് കൊല്‍ക്കത്തയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ടത്.
ഒരു മണിക്കൂറോളം നടന്‍ അവരുമായി കൂടിക്കാഴ്ച നടത്തി. അവര്‍ക്ക് ജോലിയും വാഗ്ദാനം ചെയ്തു.
ഷാരൂഖ് ഖാന്റെ എന്‍ജിഒ സംഘടനയായ മീര്‍ ഫൗണ്ടേഷന്‍ അംഗങ്ങളാണ് ഇവര്‍. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഫൗണ്ടേഷന്‍ സ്ത്രീകളുടെ ഉന്നമനത്തിനായാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളും പുരുഷന്മാരും ഫൗണ്ടേഷനിലെ അംഗങ്ങളാണ്. പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഒയാണ് മീര്‍ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
Jo dil jeette hain woh kabhi haarte nahi 💜 The King Of Hearts with the ones who swim against the tide & emerged as winners in the game of life – the acid attack survivors 🙏#ShahRukhKhan #SRK #KKR #MeerFoundation #ToGETherStronger #RealSurvivor #MorePowerToYou pic.twitter.com/GPbI652n4S
— Shah Rukh Khan Universe Fan Club (@SRKUniverse) April 8, 2023