ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതം സന്ദര്‍ശിച്ചു. കറുത്ത തൊപ്പി, കാക്കി പാന്റ്, ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തില്‍ എത്തിയത്. മോഡിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇന്ന് രാവിലെയാണ് മോഡി കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവസങ്കേതം സന്ദര്‍ശിച്ചത്. കടുവ സംരക്ഷണ പദ്ധതിയായ ‘പ്രോജക്ട് ടൈഗര്‍’ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കര്‍ണാടക ബന്ദിപ്പൂര്‍ കടുവസങ്കേതത്തില്‍ എത്തിയത്.
PM @narendramodi is on the way to the Bandipur and Mudumalai Tiger Reserves. pic.twitter.com/tpPYgnoahl
— PMO India (@PMOIndia) April 9, 2023
ബന്ദിപ്പൂരിലെ കടുവസംരക്ഷണപരിപാടിയില്‍ വച്ച് പ്രധാനമന്ത്രി രാജ്യത്തെ കടുവകളുടെ കണക്കും കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേയ്ക്കുമെന്നാണ് വിവരം. ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി.
also read: കൊച്ചിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍
ആദ്യമെത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. സഫാരിയ്ക്ക് ശേഷം സമീപത്തെ തമിഴ്നാട് മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും പ്രധാനമന്ത്രി സന്ദര്‍ശിക്കും.
Discussion about this post