ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാനത്തെ ബിജെപി നിലപാടുകള്‍ തള്ളി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്. കഴിഞ്ഞ ദിവസം കനക ദുര്‍ഗ, ബിന്ദു എന്ന് പേരുള്ള രണ്ട് യുവതികള്‍ ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയിരുന്നു.
ഇതിന് പിന്നാലെ വ്യാപക അക്രമമാണ് ബിജെപി-സംഘപരിവാര്‍ അഴിച്ച് വിട്ടത്. മൂന്ന് ദിവസമായിട്ടും സംഘര്‍ഷത്തില്‍ അയവ് വരാതെ മുന്പോട്ട് പോവുകയാണ്. സ്ത്രീകള്‍ ബഹിരാകാശത്തുവരെ പോകുന്നു, പിന്നെന്തുകൊണ്ട് ഒരു ക്ഷേത്രത്തില്‍ പ്രവേശിച്ചുകൂടാ? എന്നായിരുന്നു കേന്ദ്രമന്ത്രി ആരാഞ്ഞത്. ശബരിമലയിലെ യുവതീപ്രവേശത്തെ എതിര്‍ക്കുന്നവരോടാണ് കേന്ദ്രമന്ത്രി ചോദിച്ചത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ ബിജെപി എതിര്‍ത്തിട്ടുണ്ടാകാം, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതില്‍ ഇടപെട്ടിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം രണ്ടുയുവതികളെങ്കിലും അവിടെ പ്രവേശിച്ചു. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ അവരെ തടയുന്നുണ്ടോ? ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍കൂടിയായ പസ്വാന് പ്രതികരിച്ചു.
Discussion about this post