മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി അധ്യക്ഷനുമായ അജയ് മാക്കന് രാജിവെച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജി കത്ത് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജയ് മാക്കന് മത്സരിച്ചേക്കുമെന്നും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കുമെന്നും സൂചനയുമുണ്ട്.
രാജി വെച്ചുവെന്നും രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2015ല്‍ അരവിന്ദ് സിങ് ലവ്ലിക്ക് പിന്‍ഗാമിയായാണ് അജയ്മാക്കന് ഡല്‍ഹി പി.സി.സി അധ്യക്ഷ പദവിയിലെത്തുന്നത്. എന്നാല്‍ 2017ലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മാക്കന് രാജിസന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം അംഗീകരിച്ചില്ല. മൂന്ന് മാസം മുമ്പ് മാക്കന് രാജിവെച്ചുവെന്ന വാര്‍ത്തയും കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചിരുന്നു.
Discussion about this post